ന്യൂഡൽഹി: രാജ്യസഭയിൽ ജോൺബ്രിട്ടാസ് എംപിക്കെതിരെ മുന്ന പ്രയോഗവുമായി ജെബി മേത്തർ. കേന്ദ്ര സർക്കാരുമായി ഒത്തുതീർപ്പിന് പാലമായി പ്രവർത്തിക്കുന്ന മുന്നമാർക്കെതിരെ കേരളം തെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് ജെബി മേത്തർ പറഞ്ഞു.
മാറ്റത്തിന്റെ പുതിയ ജാതകം കുറിക്കുകയാണ് കേരളം. ജനങ്ങളെ മറന്ന് മുന്നമാരുടെ ബ്രിഡ്ജ് പണിയുന്ന അന്തസില്ലാത്ത അന്തർധാര അവസാനിപ്പിക്കുന്നതിന് കേരള ജനത വിധിയെഴുതും. ഇതൊരു സാമ്പിളാണ്, അടിപൊളി വെടിക്കെട്ട് വരുന്നതേയുള്ളൂവെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
രാജ്യസഭയിൽ ശൂന്യ വേളയിലാണ് ജെബിയുടെ പ്രതികരണം. കേരളത്തെ കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ജെബി പറഞ്ഞതെന്ന് ആരോപിച്ച് ജോൺ ബ്രിട്ടാസ് സഭയിൽ എഴുന്നേറ്റ് നിന്നത് ബഹളത്തിന് കാരണമായി.